ADVERTISEMENT

ബ്രസീലിയ ∙ ബ്രസീലിലെ പ്രസിദ്ധമായ സെൻ ബുദ്ധാശ്രമത്തിന്റെ ചൈതന്യമായി പുതിയ ബുദ്ധപ്രതിമ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 38 മീറ്റർ ഉയരത്തിൽ, ഒരു വർഷം കൊണ്ടു പണി പൂർത്തിയാക്കിയ ധ്യാനലീനനായ ബുദ്ധന്റെ പ്രതിമയാണ് എസ്പിരിറ്റോ സാന്റോയിലെ മോറോ ഡ വാർഗെം ബുദ്ധാശ്രമത്തിൽ അനാവരണം ചെയ്യുന്നത്. 

റിയോ ഡി ജനീറോയിലെ ‘രക്ഷകനായ ക്രിസ്തു’ പ്രതിമയുടെ അതേ ഉയരമാണ് ഈ ബുദ്ധപ്രതിമയ്ക്കും. പടിഞ്ഞാറൻ നാടുകളിലുള്ള ബുദ്ധപ്രതിമകളിൽവച്ച് ഏറ്റവും വലുതും. 

തെക്കേ അമേരിക്കയിലെ ആദ്യത്തേതായ ഈ ബുദ്ധാശ്രമം 1974 ൽ റ്യോത്തൻ ടോക്കുഡ എന്ന ഭിക്ഷു സ്ഥാപിച്ചതാണ്. പ്രദേശം നിറയെ വൃക്ഷങ്ങളും പ്രകൃതിയുടെ ശാന്തസൗന്ദര്യവും. 

350 ടൺ ഇരുമ്പും സ്റ്റീലും കോൺക്രീറ്റും കൊണ്ടാണു ബുദ്ധനെ ഒരുക്കിയിരിക്കുന്നത്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാനിൽനിന്നുള്ള കുടിയേറ്റക്കാരാണു ബ്രസീലിനു ബുദ്ധമതം പരിചയപ്പെടുത്തിയത്. ഇപ്പോൾ രാജ്യത്ത് 150 ബുദ്ധ ക്ഷേത്രങ്ങളുണ്ട്.

English Summary: Buddha statue in Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com