‘ഹോട്ടൽ റുവാണ്ട’യിലെ നായകന് 25 വർഷം തടവ്
Mail This Article
×
നയ്റോബി∙ വിഖ്യാത ഹോളിവുഡ് ചിത്രം ‘ഹോട്ടൽ റുവാണ്ട’യ്ക്കു പ്രചോദനമായ ഹോട്ടൽ മാനേജർ പോൾ റസെസബാഗിനയ്ക്ക് 25 വർഷം തടവുശിക്ഷ. വിമതർക്കു ധനസഹായവും ഭീകരവാദത്തിനു പിന്തുണയും നൽകുന്നെന്ന് ആരോപിച്ചു കഴിഞ്ഞ വർഷമാണ് അറസ്റ്റ് ചെയ്തത്.
സായുധസേന രൂപീകരിച്ചതും തീവ്രവാദസംഘടനയിൽ അംഗത്വമെടുത്തതുമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.1994ലെ വംശഹത്യക്കാലത്ത് 1200ലേറെ ടുത്സി വിഭാഗക്കാർക്ക് അഭയം കൊടുത്തു രക്ഷിച്ചതിന്റെ പേരിലാണു ഹുട്ടു വിഭാഗക്കാരനായ റസെസബാഗിന പ്രശസ്തനായത്.
English Summary: Hotel Rwanda hero Paul Rusesabagina convicted on terror charges
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.