ഹോണ്ടുറാസിന് ആദ്യ വനിതാ പ്രസിഡന്റ്
Mail This Article
×
ടെഗുസിഗൽപ ∙ ഇടതുപാർട്ടിയായ ലിബർട്ടി ആൻഡ് റീ ഫൗണ്ടേഷൻ പാർട്ടിയുടെ ഷിയോമാരോ കാസ്ട്രോ ഹോണ്ടുറാസിന്റെ അടുത്ത പ്രസിഡന്റ്. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റുകൂടിയാണ് ഷിയോമാരോ. 2009 ൽ അട്ടിമറിക്കപ്പെട്ട മുൻ പ്രസിഡന്റ് മാന്വൽ സിലേയയുടെ ഭാര്യയാണ് ഷിയോമാരോ. മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ 12 വർഷമായി അധികാരത്തിലുള്ള പ്രസിഡന്റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിന്റെ നാഷനൽ പാർട്ടിയുടെ സ്ഥാനാർഥി നസ്രി അസ്ഫുറയെയാണ് തോൽപിച്ചത്.
English Summary: Honduras to get first female president
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.