ഇസ്മായിൽ ഇബ്രാഹിമിന് വിട
Mail This Article
×
ജൊഹാനസ്ബർഗ് ∙ വർണവിവേചനത്തിനെതിരെ പോരാടി നെൽസൻ മണ്ടേല ഉൾപ്പെടെ നേതാക്കൾക്കൊപ്പം റോബൻ ദ്വീപിൽ തടവിൽ കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഇബ്രാഹിം ഇസ്മായിൽ ഇബ്രാഹിമിന് വീരോചിത യാത്രാമൊഴി. ഏറെക്കാലമായി രോഗബാധിതനായിരുന്നു.
കറുത്തവർഗക്കാരുടെ ജീവിതം ദുരിതപൂർണമാക്കിയ വർണവിവേചനത്തിനെതിരെ പോരാടാൻ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എഎൻസി) സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിലെ സജീവപ്രവർത്തകനായിരുന്നു ഇന്ത്യൻ വംശജനായ ഇബ്രാഹിം (84). അദ്ദേഹം 13–ാം വയസ്സിലാണു വിമോചന പ്രസ്ഥാനത്തിൽ ചേർന്നത്. പിന്നീട് എഎൻസിയുടെ സായുധവിഭാഗത്തിന്റെ ഭാഗമായി.
English Summary: South africa's Ibrahim Ismail Ibrahim passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.