ADVERTISEMENT

കേപ് ടൗൺ ∙ ദക്ഷിണാഫ്രിക്കയുടെ പാർലമെന്റ് മന്ദിര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ പഴയ അസംബ്ലി മന്ദിരത്തിന്റെ മൂന്നാം നില പൂർണമായും കത്തിനശിച്ചു. ആർക്കും പരുക്കില്ല. ‌ഇന്നലെ രാവിലെയാണ് ദേശീയ അസംബ്ലി സമുച്ചയത്തിന്റെ ഒരു ഭാഗത്തു നിന്നു പുക ഉയരുന്നതു കണ്ടത്.

ഉച്ചയോടെ പഴയ അസംബ്ലി മന്ദിരത്തിന്റെ മൂന്നാം നില കത്തിയമർന്ന് മേൽക്കൂര നിലംപതിച്ചിരുന്നു. ഓഫിസുകൾ പ്രവർത്തിക്കുന്ന ഭാഗമാണിത്. പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. 1884ൽ നിർമിച്ചതടക്കമുള്ള പുരാതന കെട്ടിടങ്ങൾ സമുച്ചയത്തിലുണ്ട്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

English Summary: Fire burns South Africa's Parliament building in Cape Town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com