ADVERTISEMENT

കുവൈത്ത് സിറ്റി ∙ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് ഇനി കുവൈത്തിൽ താമസാനുമതി രേഖ (ഇഖാമ) പുതുക്കാൻ 1.86 ലക്ഷം രൂപ (753.5 ദിനാർ) നൽകേണ്ടി വരും. സർക്കാർ ഫീസിനു പുറമേ, ആരോഗ്യ ഇൻഷുറൻസ്, ഡോക്യുമെന്റേഷൻ ഫീസുകൾ കൂടി ഉൾപ്പെടുന്ന തുക കുറഞ്ഞവരുമാനക്കാർക്കു താങ്ങാനാകുന്നതല്ല. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ‌ലിസ്റ്റ് ചെയ്ത ഇൻഷുറൻസ് കമ്പനികളിൽ പ്രീമിയം എടുത്തവർക്ക് മാത്രമേ പുതുക്കാൻ സാധിക്കൂ. 

കഴിഞ്ഞവർഷം ജനുവരി 1 മുതൽ ഈ വിഭാഗത്തിന് ഇഖാമ ‌പുതുക്കി നൽകാത്തതിനെ തുടർന്ന് ഒട്ടേറെപ്പേർ കുവൈത്ത് വിട്ടിരുന്നു.

Content highlights: Kuwait iqama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com