ADVERTISEMENT

ലണ്ടൻ ∙ തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി പറഞ്ഞു. രാജ്ഞിയുടെ 70ാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്.

ഡയാന രാജകുമാരിയുടെ മരണത്തിന് 8 വർഷത്തിനുശേഷം 2005ലാണ് വിവാദങ്ങൾക്കിടെ കാമിലയെ ചാൾസ് വിവാഹം ചെയ്തത്. ചാൾസ് രാജാവാകുമ്പോൾ കാമിലയെ ‘പ്രിൻസസ് കൊൻസൊറ്റ്’ എന്നു വിളിക്കാനായിരുന്നു അന്നത്തെ തീരുമാനം.ബ്രിട്ടിഷ് രാജകുടുംബത്തിന്റെ മുഖ്യധാരയിൽത്തന്നെ കാമില‌യ്ക്ക് സ്ഥാനം ഉറപ്പിച്ചു നൽകുന്നതാണ് എലിസബത്ത് രാജ്ഞിയുടെ പ്രഖ്യാപനം. 

English Summary: Queen backs Camilla to be Queen Consort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com