ജോർദാൻ മരുഭൂമിയിൽ 9,000 വർഷം പഴക്കമുള്ള ദേവാലയം
Mail This Article
×
അമ്മാൻ ∙ജോർദാനിലെ കിഴക്കൻ മരുഭൂമിയിൽ നവീനശിലായുഗകാലത്തെ ദേവാലയം കണ്ടെത്തി. ജോർദാനിയൻ, ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് 9000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തിയത്. ബിസി 4–ാം നൂറ്റാണ്ടിൽ നിർമിച്ച ‘ഡെസേർട് കൈറ്റ്സ്’ എന്നറിയപ്പെടുന്ന നിർമിതികൾക്കു സമീപത്താണ് ദേവാലയം. മൃഗങ്ങളെ കെണിയിൽവീഴ്ത്തി കശാപ്പു ചെയ്യുന്നതിനുള്ള നിർമിതികളാണ് ഡെസേർട് കൈറ്റ്സ്. കൊത്തുപണികളോടു കൂടിയ ശിലാസ്തൂപങ്ങളും ബലിപീഠവും അടുപ്പും ഡെസേർട് കൈറ്റിന്റെ ചെറിയ മാതൃകയും ദേവാലയത്തിൽ കണ്ടെത്തി.
English Summary: 9000 year old church remains in jordan desert
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.