വധശിക്ഷ ജീവപര്യന്തമാക്കാൻ 9/11 ഭീകരരുടെ അപേക്ഷ
Mail This Article
ന്യൂയോർക്ക് ∙ വേൾഡ് ട്രേഡ് സെന്റർ (ഡബ്ല്യുടിസി) ഭീകരാക്രമണത്തിന്റെ സൂത്രധാരൻ പാക്കിസ്ഥാൻകാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെ 4 പേർ വധശിക്ഷ ഒഴിവാക്കാൻ മധ്യസ്ഥ അപേക്ഷാ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. 2002–03 ൽ അറസ്റ്റിലായ ഇവർ അന്നു മുതൽ ഗ്വാണ്ടനാമോ ബേ തടവറയിൽ കഴിയുകയാണ്. കുറ്റസമ്മത ഹർജിയിലൂടെ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവുശിക്ഷയ്ക്കായാണ് അഭിഭാഷകർ മുഖേന ശ്രമം നടത്തുന്നത്. 2001 സെപ്റ്റംബർ 11ന് നടന്ന ആക്രമണത്തിൽ ഡബ്ല്യുടിസിയുടെ ഇരട്ട ടവറുകൾ തകർത്ത് മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതികളാണിവർ. ഭീകരർക്ക് സഹായം ചെയ്തെങ്കിലും ഡബ്ല്യുടിസി ആക്രമണത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അപേക്ഷയിൽ പറയുന്നത്. വിചാരണ സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല.
English Summary: World Trade Centre attack case