ഹോണ്ടുറാസ് മുൻ പ്രസിഡന്റിനെ യുഎസിനു കൈമാറും
Mail This Article
×
ടെഗൂസിഗാൽപ (ഹോണ്ടുറാസ്) ∙ ലഹരി, ആയുധക്കടത്ത് കേസുകളിൽ വിചാരണ നേരിടുന്നതിന് മുൻ പ്രസിഡന്റ് യുവാൻ ഓർലാൻഡോ ഹെർണാണ്ടസിനെ യുഎസിന് വിട്ടുകൊടുക്കാൻ ഹോണ്ടുറാസ് കോടതി ഉത്തരവായി.
പ്രസിഡന്റ് സ്ഥാനത്ത് 2 തവണ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ ഹെർണാണ്ടസിനെ ഒരു മാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റായിരുന്നപ്പോൾ താൻ നടപടിയെടുത്ത ലഹരി മാഫിയയുടെ പ്രതികാരമാണ് കേസെന്നാണ് ഹെർണാണ്ടസിന്റെ വാദം. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു. ഹെർണാണ്ടസിനെതിരെ ഒട്ടേറെ അഴിമതിക്കേസുകളുമുണ്ട്.
English Summary: Honduras judge says ex-president can be extradited to US
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.