ആകാശഗംഗയുടെ കേന്ദ്രത്തിൽ അതിഭീമൻ തമോഗർത്തം; ചിത്രം പുറത്ത്
Mail This Article
×
വാഷിങ്ടൻ ∙ സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമൻ തമോഗർത്തം (സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ) സജിറ്റേറിയസ് എ സ്റ്റാറിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. ഇവന്റ് ഹൊറൈസൻസ് ടെലിസ്കോപ് ശൃംഖലയാണ് ഈ അദ്ഭുതചിത്രം ലോകത്തിനു മുന്നിലെത്തിച്ചത്.
ലോകമെമ്പാടുമുള്ള 13 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും മറ്റ് നിരവധി സംഘടനകളുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന റേഡിയോ ടെലിസ്കോപ് ശൃംഖലയാണ് ഹൊറൈസൻസ്.
മാനവചരിത്രത്തിൽ ആദ്യമായി ഒരു തമോർഗത്തത്തിന്റെ ചിത്രം പകർത്തിയതിലൂടെയാണ് 2019 ൽ ഇവന്റ് ഹൊറൈസൻസ് പ്രശസ്തമായത്. ജ്യോതിശാസ്ത്ര ഗവേഷണത്തിൽ അതീവ ദുഷ്കരമായ വെല്ലുവിളികളിലൊന്നാണ് ഇവർ ഇപ്പോൾ പൂർത്തീകരിച്ചതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
English Summary: First image of Milky Way's huge black hole
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.