ദേശീയ സുരക്ഷാക്കുറ്റം; ഹോങ്കോങ്ങിൽ കർദിനാൾ ജോസഫ് സെൻ അറസ്റ്റിൽ
Mail This Article
ഹോങ്കോങ് ∙ ദേശീയ സുരക്ഷാ കുറ്റം ചുമത്തി ഹോങ്കോങ്ങിലെ മുൻ ബിഷപ് 90 വയസ്സുള്ള കർദിനാൾ ജോസഫ് സെന്നിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യയിൽ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിർന്ന മെത്രാന്മാരിലൊരാളാണ് കർദിനാൾ സെൻ. അദ്ദേഹത്തെ വസതിക്കു സമീപമുളള സ്റ്റേഷനിൽ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു.
വിദേശശക്തികളുമായി കൂട്ടുചേർന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് സഹായം നൽകിയെന്ന് ആരോപിക്കപ്പെടുന്ന സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഈ സംഘടനയുമായി ബന്ധമുള്ള മറ്റു 4 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘടന പിരിച്ചുവിട്ടിരുന്നു.
ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായി നിലകൊള്ളുന്ന കർദിനാൾ സെൻ ചൈനയുടെ ദേശീയ സുരക്ഷാ നിയമത്തെയും ചൈനയിലെ കത്തോലിക്കാ സഭയെ അടിച്ചമർത്തുന്നതിനെയും നിശിതമായി വിമർശിച്ചിരുന്നു.
കർദിനാൾ സെന്നിന്റെ അറസ്റ്റ് ആശങ്കയുളവാക്കുന്നതായി വത്തിക്കാൻ പ്രതികരിച്ചു.
English Summary: Hong Kong arrests Cardinal Joseph Zen