ADVERTISEMENT

അബുദാബി ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (61) പുതിയ യുഎഇ പ്രസിഡന്റായി അധികാരമേറ്റു. അന്തരിച്ച ഷെയ്ഖ് ഖലീഫയുടെ അർധ സഹോദരനായ അദ്ദേഹം ഇതുവരെ അബുദാബി കിരീടാവകാശിയായിരുന്നു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ 7 എമിറേറ്റുകളിലെയും ഭരണാധികാരികൾ പങ്കെടുത്ത ഫെഡറൽ സുപ്രീം കൗൺസിൽ യോഗമാണു പ്രസിഡന്റിനെ ഏകകണ്ഠമായി തീരുമാനിച്ചത്. സർവസൈന്യാധിപൻ, അബുദാബി ഭരണാധികാരി എന്നീ പദവികളും ഇനി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനാണ്. പുതിയ കിരീടാവകാശിയെ പിന്നാലെ തീരുമാനിക്കും.

sheikh-mohamed-bin-zayed-al-nahyan-1
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

യുഎഇ സ്ഥാപകനും രാഷ്ട്ര പിതാവുമായ ഷെയ്ഖ് സായിദിന്റെയും രാഷ്ട്ര മാതാവ് ഫാത്തിമ ബിൻത് മുബാറക് അൽ കെത്‌ബിയുടെയും മകനാണു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്. ഇന്ത്യയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഈയിടെ ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വേഗത്തിൽ നടപ്പാക്കാൻ മുൻകയ്യെടുത്തത്.

English Summary: Sheikh Mohamed bin Zayed Al Nahyan elected as UAE president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com