‘ഇറാഖ് യുദ്ധം ഹീനം’; യുക്രെയ്ൻ ഉദ്ദേശിച്ച് ബുഷിന്റെ ‘നാവുപിഴ’
Mail This Article
×
വാഷിങ്ടൻ ∙ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ അപലപിച്ച യുഎസ് മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് പറഞ്ഞപ്പോൾ പക്ഷേ ഇറാഖ് എന്നായിപ്പോയത് ചിരിക്കും ചിന്തയ്ക്കും വഴി തെളിച്ചു. ബുഷ് പ്രസിഡന്റായിരിക്കുമ്പോൾ 2003ൽ യുഎസ് നടത്തിയ ഇറാഖ് അധിനിവേശത്തെക്കുറിച്ചാണ് ‘ഹീനവും അനീതിപരവുമെന്ന്’ അദ്ദേഹത്തിനുതന്നെ നാവു പിഴച്ചത്. യുക്രെയ്നു പകരം ഇറാഖ് എന്നു പറഞ്ഞതിനു പ്രായത്തെ പഴിച്ച് ബുഷ് ഉടൻ ചിരിയോടെ തിരുത്തിയപ്പോൾ ഡാലസിലെ സദസ്സിലും ചിരി പടർന്നു.
English Summary: George W. Bush condemns brutal invasion of Iraq; soon corrects himself as Ukraine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.