യുഎഇയിൽ കുടിശികക്കാർക്ക് ആനുകൂല്യം കിട്ടില്ല
Mail This Article
×
അബുദാബി ∙ ജോലി അവസാനിപ്പിക്കുമ്പോൾ ജീവനക്കാരന് ബാങ്കിലോ മറ്റെവിടെയെങ്കിലുമോ വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പു നൽകി. നിയമപരമായ തുക ഈടാക്കിയ ശേഷം ബാക്കിയുണ്ടെങ്കിലേ ജീവനക്കാർക്കു ലഭിക്കൂ. തൊഴിൽ സ്ഥാപന, മന്ത്രാലയ നിയമങ്ങൾ ലംഘിച്ചാലുള്ള പിഴയും സേവനകാല ആനുകൂല്യത്തിൽ നിന്ന് ഈടാക്കും. സ്ഥാപനത്തിന്റെ സാധനങ്ങൾ നഷ്ടപ്പെടുത്തുക, വസ്തുവകകൾ നശിപ്പിക്കുക, തൊഴിലുടമയുടെ സാധന-സാമഗ്രികൾ കേടുവരുത്തുക എന്നിവയ്ക്കുള്ള നഷ്ടപരിഹാരവും വകയിരുത്തും.
തൊഴിൽ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും സേവനകാല ആനുകൂല്യത്തിന് തൊഴിലാളികൾ അർഹരാണെന്നും അധികൃതർ വ്യക്തമാക്കി. ഒരു വർഷം ജോലി പൂർത്തിയാക്കിയ ശേഷം വീസ റദ്ദാക്കുമ്പോൾ ആനുകൂല്യത്തിന് അർഹതയുണ്ട്.
English Summary: New UAE Labour Law
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.