ടൈഗ്രിസിൽ വെള്ളം വറ്റി; ഇറാഖിൽ തെളിഞ്ഞത് ചരിത്രനഗരം
Mail This Article
×
ബഗ്ദാദ്∙ ടൈഗ്രിസ് നദിയിലെ വരൾച്ച മൂലം തെളിഞ്ഞത് പ്രാചീന നഗരം. ഇറാഖിലെ കുർദ് മേഖലയിലുള്ള കെമ്യൂണിൽ മൊസൂൾ അണക്കെട്ടിലെ ജലനിരപ്പു വളരെ താഴ്ന്നതോടെയാണ് ഇതു സംഭവിച്ചത്. ബിസി 1600 മുതൽ 1200 വരെയുള്ള കാലഘട്ടത്തിൽ വടക്കൻ മെസപ്പൊട്ടോമിയയിൽ ഭരണത്തിലിരുന്ന മിറ്റാനി രാജവംശത്തിന്റെ പ്രബല നഗരമായിരുന്ന സാഖികുവാണ് ഇതെന്ന് അഭ്യൂഹമുണ്ട്.
1982ൽ സദ്ദാം ഹുസൈൻ മൊസൂൾ അണക്കെട്ടു സ്ഥാപിച്ചപ്പോൾ ഒട്ടേറെ ചരിത്ര സ്ഥലങ്ങൾ വെള്ളത്തിനടിയിലായിരുന്നു. വടക്കൻ കുർദ് തദ്ദേശ ഭരണകൂടവും ജർമനിയിലെ ടുബിൻഗൻ, ഫ്രീബർഗ് സർവകലാശാലകളും ചേർന്ന് ഈ നഗരത്തിൽ പുരാവസ്തു പര്യവേക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
English Summary: Extreme drought reveals whole city submerged under Iraq's Tigris river
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.