ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരമായ കാബൂളിലെ കാർതെ പർവാൻ സിഖ് ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിനു മുൻപ് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി. ഐഎസ് ആണു പിന്നിലെന്നു സംശയിക്കുന്നു. 

ശനിയാഴ്ച രാവിലെ ഗുരുദ്വാരയിൽ പ്രവേശിച്ച ഭീകരർ വെടിയുതിർക്കുകയും സ്ഫോടനങ്ങൾ നടത്തുകയും ചെയ്തു. പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചതായി സുരക്ഷാസേനാ വക്താവ് അറിയിച്ചു. 

ആക്രമണസമയത്ത് ഗുരുദ്വാരയിൽ 30 പേരുണ്ടായിരുന്നു. ആക്രമണത്തിൽ ഇന്ത്യ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. കാബൂളിലെ ഷോർ ബസാർ ഗുരുദ്വാരയ്ക്കു നേരെ 2020 മാർച്ചിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ 25 പേരാണു കൊല്ലപ്പെട്ടത്. 

English Summary: Firing inside Kabul gurdwara by ISIS terrorists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com