ഹോങ്കോങ്ങിലെ ഒഴുകും റസ്റ്ററന്റ് കടലിൽ മുങ്ങി
Mail This Article
×
ഹോങ്കോങ് ∙ പ്രശസ്തമായ ഹോങ്കോങ് ജംബോ ഫ്ലോട്ടിങ് റസ്റ്ററന്റ് തെക്കൻ ചൈനാക്കടലിൽ മുങ്ങി. ഒരാഴ്ച മുൻപ് അറ്റകുറ്റപ്പണികൾക്കായി ഇത് ഹോങ്കോങ്ങിൽ നിന്നു ബോട്ടുകളിൽ കെട്ടിവലിച്ചു മാറ്റാൻ തുടങ്ങിയിരുന്നു. ഈ യാത്രയ്ക്കിടെ ഷീഷാ ദ്വീപുകൾക്കു സമീപത്തുകൂടി പോകുമ്പോൾ കൂടുതൽ തകരാറു പറ്റുകയും വെള്ളം കയറി മുങ്ങുകയുമായിരുന്നു.
1971ലാണ് ഈ റസ്റ്ററന്റ് രൂപകൽപന ചെയ്തത്. 80 മീറ്ററോളം നീളമുണ്ടായിരുന്ന ജംബോയിലെ പരമ്പരാഗത ചൈനീസ് വിഭവങ്ങൾ ജനപ്രിയമായിരുന്നു. എലിസബത്ത് രാജ്ഞി, നടൻ ടോം ക്രൂസ് തുടങ്ങിയ പ്രമുഖർ ഇവിടെനിന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.
English Summary: Hong Kong's iconic floating jumbo restaurant sinks in South China sea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.