ADVERTISEMENT

ടോക്കിയോ ∙ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ജപ്പാൻ പാർലമെന്റിലെ ഉപരിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം. ഇതോടെ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ സഖ്യസർക്കാരിനു 2025 ലെ പൊതുതിരഞ്ഞെടുപ്പു വരെ സുഗമമായ ഭരണം ഉറപ്പായി.

248 അംഗ ഉപരിസഭയിൽ 4 കക്ഷികൾ ചേർന്ന ഭരണസഖ്യത്തിനു ഇപ്പോൾ 179 സീറ്റുകളായി. അധോസഭയിൽ നേരത്തേ ഭൂരിപക്ഷമുള്ളതിനാൽ, സൈനിക നവീകരണത്തിനായുള്ള ഭരണഘടനാദേദഗതി അടക്കം നയപരപരിപാടികളുായി മുന്നോട്ടുപോകാനാവും. നിലവിലുള്ള സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും പരിഹരിക്കുകയാണു അടിയന്തര ലക്ഷ്യം.

തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേ വെള്ളിയാഴ്ച വെടിയേറ്റു മരിച്ച അബെയുടെ സംസ്കാരച്ചടങ്ങുകൾ ഇന്നു നടക്കും. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അബെയെ അനുസ്മരിച്ച് ജനങ്ങൾ ദീപം തെളിച്ചു.

English Summary: Shinzo Abe's party sweeps to election victory in Japan days after his assassination: NHK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com