സവാഹിരിയെ തീർത്ത് നിൻജ; പോർമുന ഇല്ലാത്ത മിസൈൽ, ശത്രുവിനെ അരിഞ്ഞുവീഴ്ത്താൻ 6 ബ്ലേഡ്
Mail This Article
അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ യുഎസ് വധിച്ചത് ഹെൽഫയർ ആർ9എക്സ് എന്ന സവിശേഷ മിസൈൽ ഉപയോഗിച്ചാണെന്നു റിപ്പോർട്ട്.
ഹെൽഫയർ ആർ9എക്സ് (നിൻജ ബോംബ്)
പ്രത്യേകത
ഹെൽഫയർ മിസൈലുകൾ ശക്തമായ സ്ഫോടനം നടത്തുന്നവയാണ്. ഇവ ഉപയോഗിക്കുമ്പോൾ ചുറ്റുവട്ടത്തുള്ളവരും കൊല്ലപ്പെടും. ഇതിനു പരിഹാരമായാണ് ബ്ലേഡ് ഉപയോഗിച്ചുള്ള ആർ9എക്സ് പരിഷ്കരണം.
മുൻ ദൗത്യം
2017 ൽ അൽ ഖായിദയുടെ ഉന്നത നേതാവായ അഹമ്മദ് ഹസൻ അബു ഖയ്ർ അൽ മസ്രിയെ ആർ9എക്സ് ഉപയോഗിച്ച് വധിച്ചിരുന്നു.
തൊടുക്കാൻ ഡ്രോൺ
ഹെലികോപ്റ്ററിൽ നിന്നും ഡ്രോണുകളിൽ നിന്നും ആർ9എക്സ് തൊടുക്കാം. പ്രിഡേറ്റർ ഡ്രോണാണ് സവാഹിരിയെ വധിച്ച മിസൈലുകൾ തൊടുത്തത്.
ആക്രമണം എങ്ങനെ?
പോർമുനയില്ലാത്ത മിസൈലാണ് ഹെൽഫയർ ആർ9എക്സ്. പൊട്ടിത്തെറിക്കാതെ ശത്രുവിനെ വകവരുത്താൻ ഇതിനു കഴിയും. അതിവേഗം വരുന്ന മിസൈലിലെ 6 ബ്ലേഡുകൾ ശത്രുവിനെ അരിഞ്ഞു വീഴ്ത്തും.
∙ നീളം: 5 അടി
∙ ഭാരം: 47 കിലോ
∙ വികസിപ്പിച്ചത്: 2011
∙ നിർമാണം: ലോക്ഹീഡ് മാർട്ടിൻ കോർപറേഷൻ
English Summary: No Blast: US use secret weapon to Kill Al Qaeda chief