ഗോട്ടബയ രാജപക്സെ ബാങ്കോക്കിലെ ഹോട്ടലിൽ
Mail This Article
×
ബാങ്കോക്ക് ∙ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തായ്‍ലൻഡിലെത്തി. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഹോട്ടലിലാണ് അദ്ദേഹം തങ്ങുന്നത്. ഹോട്ടലിൽനിന്നു പുറത്തിറങ്ങേണ്ടെന്നു പൊലീസ് നിർദേശിച്ചതായാണ് റിപ്പോർട്ട്.
സിംഗപ്പൂരിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിൽ 3 പേരോടൊപ്പമാണ് രാജപക്സെ വ്യാഴാഴ്ച രാത്രി സൈനിക വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഫൂക്കറ്റിൽ ഇറങ്ങാനായിരുന്നു ഉദ്ദേശ്യമെങ്കിലും വിവരം ചോർന്നേക്കുമെന്നു ഭയന്ന് അവസാനനിമിഷം മാറ്റി. സിംഗപ്പൂർ വീസയുടെ കാലാവധി അവസാനിച്ച ദിവസമാണ് രാജപക്‌സെ ബാങ്കോക്കിലെത്തിയത്.
English Summary: Gotabaya Rajapaksa in Bangkok
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.