ADVERTISEMENT

ടോക്കിയോ ∙ ജപ്പാനിലെ മുൻ പ്രധാനമന്ത്രി ഷിൻസോ അബെ വെടിയേറ്റു മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ദേശീയ പൊലീസ് ഏജൻസി തലവൻ ഇടാരു നകമുറ രാജിവച്ചു. കഴിഞ്ഞ മാസം 8ന് പശ്ചിമ ജപ്പാനിലെ നരയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് അക്രമിയുടെ വെടിയേറ്റ് അബെ കൊല്ലപ്പെട്ടത്.

അറസ്റ്റിലായ അക്രമി ടെറ്റ്സ്യൂയ യമഗമിയെ നവംബർ വരെ മാനസികാരോഗ്യ പരിശോധനയ്ക്കു വിധേയമാക്കും. ഇന്നലെ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ സുരക്ഷാവീഴ്ചയെക്കുറിച്ച് കാര്യമായി പരാമർശിക്കുന്നുണ്ട്. നരയിലെ പൊലീസ് മേധാവി ടൊമോകി ഒനിസുകയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

English Summary: Japan police chief resigns over Shinzo Abe murder incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com