പാക്കിസ്ഥാൻ പ്രളയം: മരണം 1290 ആയി
Mail This Article
×
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1290 ആയി. മലേറിയ, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളും പ്രളയമേഖലകളിൽ പടർന്നുപിടിക്കുകയാണ്.
സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണം: 492 പേർ. ഖൈബർ പഖ്തൂൺഖ്വയിൽ 286 പേരും ബലൂചിസ്ഥാനിൽ 259 പേരും കൊല്ലപ്പെട്ടു. ഇതിനിടെ പ്രളയജലം നിയന്ത്രിക്കാനായി രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ മഞ്ചാർ തടാകം അധികൃതർ തുറന്നുവിട്ടു. ഒരു ലക്ഷത്തോളം പേർ ഇതു മൂലം വീടുകളൊഴിഞ്ഞുപോകേണ്ടിവരുമെന്നാണു കരുതപ്പെടുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണിത്.
English Summary: Severe flood in Pakistan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.