ADVERTISEMENT

തായ്പെയ് ∙ തയ്‌വാനെ ഞെട്ടിച്ച് ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം ദ്വീപിലെ തെക്കുകിഴക്കൻ തീരത്തെ യൂലി, ചിഷാങ് നഗരങ്ങളാണ്. യുലിയിൽ നിന്നു ചിഷാങ്ങിലേക്കു പുറപ്പെട്ട ട്രെയിനിന്റെ 6 ബോഗികൾ പാളം തെറ്റി. ആർക്കും പരുക്കില്ല.

ശനിയാഴ്ച വൈകിട്ട് അനുഭവപ്പെട്ട ഭൂചലനത്തിൽ യുലി നഗരത്തിലെ 3 നില കെട്ടിടസമുച്ചയത്തിനു സാരമായ കേടുപാടുകളുണ്ടായി. കെട്ടിടത്തിൽ 4 പേർ കുടുങ്ങി. യുലിയിൽ ലില്ലിപ്പൂക്കൾ വിടർന്ന പർവതം കാണാൻ പോയ 400 സഞ്ചാരികളും പ്രദേശത്തു കുടുങ്ങി.

Content Highlights: Taiwan, Earthquake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com