ഹാരി രാജകുമാരൻ തുറന്നെഴുതുന്നു, പുസ്തകം ജനുവരിയിൽ
Mail This Article
×
ലണ്ടൻ ∙ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഓർമപ്പുസ്തകം ‘സ്പെയർ’ എന്ന പേരിൽ ജനുവരി 10 നു പുറത്തിറങ്ങും. കടുത്ത മാനസികാഘാതങ്ങളിൽനിന്നു സ്നേഹത്തിലൂടെ മോചനം തേടിയതിന്റെ അനുഭവങ്ങൾ തുറന്നെഴുതുന്നുവെന്നാണു പ്രസാധകക്കുറിപ്പ്. ബ്രിട്ടിഷ് കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഇളയ സഹോദരനായ ഹാരിയും ഭാര്യ മേഗനും 3 മക്കളും 2020 മുതൽ രാജപദവികൾ ഉപേക്ഷിച്ച് യുഎസിലാണു താമസം.
2021 ൽ നൽകിയ അഭിമുഖത്തിൽ രാജകുടുംബത്തിനെതിരെ മേഗൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഒട്ടേറെ വെളിപ്പെടുത്തലുകളുണ്ടാകുമെന്നു സൂചനകളുള്ള പുസ്തകം ഇംഗ്ലിഷ് അടക്കം 16 ഭാഷകളിലാണ് ഇറങ്ങുന്നത്. ഹാരി രാജകുമാരന്റെ സ്വരത്തിലുള്ള ഓഡിയോ ബുക്കും ജനുവരിയിൽ ലഭ്യമാകും.
English Summary: Prince Harry memoir to be called spare
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.