‘സെക്സ് വർക്ക്’ ആക്ടിവിസ്റ്റ് കാരൾ ലീ അന്തരിച്ചു
Mail This Article
×
സാൻഫ്രാൻസിസ്കോ ∙ ‘സെക്സ് വർക്ക്’ എന്ന പദം അവതരിപ്പിച്ച് ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ യുഎസ് ആക്ടിവിസ്റ്റ് കാരൾ ലീ (71) അന്തരിച്ചു.
ന്യൂയോർക്ക് സിറ്റിയിലാണു ജനനം. സാൻഫ്രാൻസിസ്കോയിൽ ലൈംഗികത്തൊഴിലാളിയായിരിക്കെ കൂട്ടപീഡനത്തിന് ഇരയായതോടെയാണ് ലൈംഗികത്തൊഴിൽപ്രശ്നങ്ങളിൽ നിയമപരിഹാരത്തിനായി മുന്നേറ്റത്തിനു തുടക്കമിട്ടത്. എഴുത്തുകാരിയായും വിഡിയോ ആർട്ടിസ്റ്റായും പ്രശസ്തയാണ്. 1978ൽ ഫെമിനിസ്റ്റ് കോൺഫറൻസിലെ പാനൽ ചർച്ചയ്ക്കു വേണ്ടിയായിരുന്നു ‘സെക്സ് വർക്ക് ഇൻഡസ്ട്രി’യെന്ന പദപ്രയോഗം.
English Summary: Carol Leigh, activist who coined the term 'sex work', dies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.