ജപ്പാനിൽ ആഭ്യന്തര മന്ത്രിയും പുറത്ത്; ഒരു മാസത്തിനിടെ പുറത്താകുന്ന മൂന്നാമത്തെ മന്ത്രി
Mail This Article
ടോക്കിയോ ∙ ജപ്പാനിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ മന്ത്രിയും പുറത്ത്. ആഭ്യന്തര മന്ത്രി മിനോരു ടെറാദയെയാണു പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്നലെ പുറത്താക്കിയത്. സംഭാവന അഴിമതികളുമായി ബന്ധപ്പെട്ടാണു ടെറാദയ്ക്ക് മന്ത്രിപദം നഷ്ടമായത്.
മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിനു പിന്നാലെ ജപ്പാനിലെ യൂണിഫിക്കേഷൻ ചർച്ചും ഭരണത്തിലുള്ള ലിബറൽ ഡമോക്രാറ്റിക് പാർട്ടിയും തമ്മിലുള്ള ബന്ധങ്ങൾ പുറത്തായതു കിഷിദയുടെ ജനസമ്മിതി ഇടിയാൻ കാരണമായി.
യൂണിഫിക്കേഷൻ ചർച്ചുമായുള്ള ബന്ധത്തിന്റെ പേരിൽ മന്ത്രി ദൈഷിറോ യമാഗിവ ഒക്ടോബർ 24നു രാജി വച്ചു. ഉത്തരവാദിത്തങ്ങളിൽ അലംഭാവം കാട്ടിയതിനു നിയമമന്ത്രി യസുഹിറോ ഹനാഷിയെ ഈ മാസാദ്യം പുറത്താക്കിയിരുന്നു.
English summary: Japan's home minister is fired out; The third minister to be sacked in a month