ഐഎസ് തലവൻ അബു ഹസ്സൻ കൊല്ലപ്പെട്ടു; അബു ഹുസൈൻ അൽ ഹുസൈനി പുതിയ തലവൻ
Mail This Article
×
കയ്റോ∙ ഐഎസ് ഭീകരസംഘടനയുടെ തലവൻ അബു ഹസ്സൻ അൽ ഹാഷിമി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. സംഘടനയുടെ ടെലിഗ്രാം ചാനലിലൂടെയാണ് ഐഎസ് വക്താവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പകരക്കാരനായി അബു ഹുസൈൻ അൽ ഹുസൈനി അൽ ഖുറേഷിയെ തിരഞ്ഞെടുത്തതായും സന്ദേശത്തിലുണ്ട്.
സിറിയയിൽ യുഎസ് ആക്രമണത്തിനിടെ അബു ഇബ്രാഹിം കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു അബു ഹസ്സൻ ചുമതലയേറ്റത്. ഇതോടെ ഈ വർഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ഐഎസ് തലവനാണ്. ഐഎസ് സ്ഥാപക നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയും 2019ൽ യുഎസ് ആക്രമണത്തിലാണു കൊല്ലപ്പെട്ടത്.
English Summary: Terror Group ISIS Says Its Leader Abu Hasan Al-Qurashi Killed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.