ADVERTISEMENT

കഠ്മണ്ഡു ∙ ജയിൽമോചിതനായ രാജ്യാന്തര കൊടുംകുറ്റവാളി ചാൾസ് ശോഭരാജിനെ (78) ഫ്രാൻസിലേക്ക് നാടുകടത്തി. പ്രായാധിക്യം പരിഗണിച്ച് 2 ദിവസം മുൻപാണ് നേപ്പാൾ സുപ്രീം കോടതി ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. വെള്ളിയാഴ്ച രാവിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം കനത്ത സുരക്ഷയുടെ അകമ്പടിയോടെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഖത്തർ എയർവേയ്സിന്റെ വിമാനത്തിൽ ദോഹയിലെത്തിച്ചു. ദോഹയിൽ നിന്ന് പാരിസിലേക്ക് കൊണ്ടുപോകും. 

പാരിസിൽ ശോഭരാജിന്റെ മകളും അമ്മയും കാത്തുനിൽക്കുമെന്ന് അഭിഭാഷകനായ സുധേഷ് സുബേദി വ്യക്തമാക്കി. 10 വർഷം നേപ്പാളിൽ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട്. 

നേപ്പാളിലെ ഗംഗാലാൽ ആശുപത്രിയിൽ 10 ദിവസം ചികിത്സ നടത്തണമെന്ന് ശോഭരാജ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അധികൃതർ അനുമതി നൽകിയില്ല. 2017 ൽ ഈ ആശുപത്രിയിലാണ് ശോഭരാജ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്. 

ഡൽഹിയിൽ വിദേശവിനോദസഞ്ചാരിയെ ലഹരിമരുന്നു നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശോഭരാജ് 1976 മുതൽ 21 വർഷം ഇന്ത്യയിൽ തിഹാർ ജയിലിൽ തടവിലായിരുന്നു. 1986 ൽ ജയിൽ ചാടിയെങ്കിലും ഗോവയിൽ പിടിയിലായി. 1997 ൽ മോചനത്തിനുശേഷം ഫ്രാൻസിലേക്കു നാടുകടത്തി. 

നാട്ടിലും മോഷണവുമായി നടന്ന ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തിയപ്പോഴാണ് 2003 സെപ്റ്റംബറിൽ അറസ്റ്റിലായത്. 1975 ൽ നേപ്പാളിൽ സന്ദർശനത്തിനെത്തിയ 2 അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്.

English Summary: Bikini Killer Charles Sobhraj deported to france

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com