ADVERTISEMENT

കാലാവസ്ഥാ ദുരന്തങ്ങൾക്കു പുതിയ രൂപവും ഭാവവും പകർന്നാണ് യുഎസിനെ വിറപ്പിച്ച സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റ് കടന്നുപോകുന്നത്. 40 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ക്രിസ്മസ് യുഎസിനു സമ്മാനിച്ച സൈക്ലോൺ ബോംബ് 55 പേരെ മരണത്തിലേക്കു തള്ളിയിട്ടു. 

us-cold-5
ന്യൂയോർക്ക് ബുഫല്ലോ തെരുവിൽ മഞ്ഞിൽ മൂടിയ വാഹനങ്ങൾ (Photo: OED VIERA / AFP)

3000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 25 കോടിയോളം ജനങ്ങളെയാണ് ശൈത്യബോംബ് ബാധിച്ചത്. കാനഡ അതിർത്തി മുതൽ മെക്സിക്കോ വരെ യുഎസ് വിറച്ചു. 

us-cold--4
ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ആളുകൾ ബുഫലോയിലെ കടയിലേക്ക് പോകുന്നു. (Photo: OED VIERA / AFP)

മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയർന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്കു ആർട്ടിക് ധ്രുവമേഖലയിൽ നിന്നുള്ള അതിശൈത്യക്കാറ്റ് പെട്ടെന്നു വന്നു നിറഞ്ഞാണ് ഇത്തരം ബോംബ് ചുഴലികൾ രൂപപ്പെടുന്നത്. ചൂട് ഏറുന്നതോടെ വായു പ്രവാഹങ്ങൾ പുതിയ വഴികൾ തേടുന്നു. ഭൂ ഭ്രമണവും ഇതിനെ സഹായിക്കും. 

us-cold--2
വെസ്റ്റ് സെനേകയിലെ റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്നു. (Photo: JOHN NORMILE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

യുഎസിൽ ചിലയിടങ്ങളിൽ താപനില മൈനസ് 5 ഡിഗ്രി സെൽഷ്യസും കടന്നു താഴേക്കു പോയി. കണ്ണുചിമ്മിയടയ്ക്കും മുൻപേ കൺപോളകൾ മരവിച്ചു പോകുന്ന സ്ഥിതി. ശൈത്യമരവിപ്പ് (ഫ്രോസ്റ്റ് ബൈറ്റ്) എന്ന ഗുരുതര അവസ്ഥയാണിത്. 

us-cold--3
ബുഫലോ ബിൽസിലെ ഹൈമാർക്ക് സ്റ്റേഡിയം മഞ്ഞ് മൂടിയ നിലയിൽ JOHN NORMILE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
ലണ്ടനിൽ നിന്നുള്ള കാഴ്ച
ലണ്ടനിൽ നിന്നുള്ള കാഴ്ച
യുഎസിലെ മഞ്ഞുവീഴ്ച. ചിത്രം: റോയിട്ടേഴ്സ്
യുഎസിലെ മഞ്ഞുവീഴ്ച. ചിത്രം: റോയിട്ടേഴ്സ്

English Summary: Bomb cyclone continues to batter US as death toll mounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com