ലോകത്തെ നടുക്കിയ വിമാനദുരന്തങ്ങൾ
Mail This Article
2018 ഏപ്രിൽ: അൾജീരിയയുടെ സൈനിക വിമാനം അൾജിയേഴ്സിനു സമീപമുള്ള ബൗഫാറിക് വിമാനത്താവളത്തിനു സമീപം തകർന്ന് 257 മരണം.
2018 ഒക്ടോബർ : ജക്കാർത്തയിൽനിന്ന് ഇന്തൊനീഷ്യയിലെ തന്നെ പങ്കാൽ പിനാങ്ങിലേക്കു പുറപ്പെട്ട ലയൺ എയറിന്റെ വിമാനം തകർന്ന് 189 മരണം
2020 ജനുവരി : യുക്രെയ്ൻ എയർലൈൻസ് വിമാനം ടെഹ്റാൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ തകർന്നു വീണ് 176 പേർ മരിച്ചു. തങ്ങൾ തൊടുത്ത മിസൈൽ അബദ്ധത്തിൽ ഏറ്റാണു വിമാനം തകർന്നതെന്നു പിന്നീട് ഇറാൻ സമ്മതിച്ചു.
2022 മാർച്ച് : 132 യാത്രക്കാരുമായി പറന്ന ചൈനയിലെ ഈസ്റ്റേൺ എയർലൈൻസ് വിമാനം തകർന്ന് മുഴുവൻ പേരും മരിച്ചു.
2018 മേയ് : ക്യൂബയിലെ ഹോസെ മാർട്ടി രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിമാനം തകർന്ന് 112 പേർ മരിച്ചു
2020 മേയ് : പാക്കിസ്ഥാനിൽ കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം ജനവാസമേഖലയിൽ യാത്രാവിമാനം തകർന്നുവീണു.105 മരണം.
കരിപ്പൂർ: കേരളത്തെ നടുക്കിയ ദുരന്തം
2020 ഓഗസ്റ്റിൽ കോഴിക്കോടു കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്നു 35 അടി താഴ്ചയിലേക്കു പതിച്ച് 21 പേർ മരിച്ച സംഭവം കേരളത്തെ നടുക്കിയ ദുരന്തമാണ്. വന്ദേഭാരത് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്.
English Summary: Major Air Crashes in history