ADVERTISEMENT

വെല്ലിങ്ടൻ ∙ ന്യൂസീലൻഡിൽ സ്ഥാനമൊഴിഞ്ഞ ജസിൻഡ ആർഡേനിനു പകരം ക്രിസ് ഹിപ്‌കിൻസ് (44) പ്രധാനമന്ത്രിയാകും. നിലവിൽ വിദ്യാഭ്യാസ മന്ത്രിയാണ്. ആരോഗ്യമന്ത്രിയായിരിക്കേ കോവിഡ് പ്രതിരോധദൗത്യത്തിനു നേതൃത്വം നൽകിയ ക്രിസിനെ ഭരണകക്ഷിയായ ലേബർപാർട്ടിയുടെ ഇന്നു നടക്കുന്ന യോഗത്തിൽ പുതിയ നേതാവായി തിരഞ്ഞെടുക്കും. വ്യാഴാഴ്ചയാണു ജസിൻഡ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. 

2008 ലാണു ക്രിസ് ആദ്യം പാർലമെന്റിലെത്തുന്നത്. 2020 ൽ ആരോഗ്യമന്ത്രിയായി. ഒക്ടോബറിലാണ് ന്യൂസീലൻഡിൽ പൊതുതിരഞ്ഞെടുപ്പ്. അഭിപ്രായസർവേകളിൽ പ്രതിപക്ഷമായ കൺസർവേറ്റീവ് നാഷനൽ പാർട്ടിക്കാണു മുൻതൂക്കം.

 

English Summary: Chris Hipkins to be New Zealand PM 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com