ADVERTISEMENT

ഇസ്‌ലാമാബാദ് ∙ മതനിന്ദാപരമായ പരാമർശങ്ങൾ നീക്കാത്തതിന്റെ പേരിൽ സൗജന്യ ഓൺലൈൻ സർവവിജ്ഞാനകോശം വിക്കിപീഡിയയ്ക്കു പാക്കിസ്ഥാൻ നിരോധനമേർപ്പെടുത്തി. പരാമർശങ്ങൾ നീക്കിയശേഷം വിക്കിപീഡിയയ്ക്ക് നിരോധനം പിൻവലിക്കാൻ അപേക്ഷിക്കാമെന്നു പാക്കിസ്ഥാൻ ടെലികോം അതോറിറ്റി വക്താവ് മലാഹത് ഉബൈദ് പറഞ്ഞു.

വിശദീകരണത്തിന് അവസരം നൽകിയിരുന്നെങ്കിലും വിക്കിപീഡിയ അതിനു തയാറായില്ലെന്നും മലാഹത് ഉബൈദ് പറഞ്ഞു. സമൂഹമാധ്യമ വമ്പന്മാരായ ഫെയ്സ്ബുക്, യുട്യൂബ് എന്നിവയും വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കും പലപ്പോഴായി പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. 

English Summary: Pakistan Blocks Wikipedia Over "Blasphemous" Content: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com