ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ സന്നദ്ധപ്രവർത്തനങ്ങൾക്ക് പ്രത്യേക വിമാനത്തിൽ ആളെ കൊണ്ടുപോകുന്നുവെന്നു കേട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ സംഘം അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ എത്തി.

പാദരക്ഷകൾ പോലും ധരിക്കാതെ ആളുകൾ കൊടും തണുപ്പിൽ വിമാനത്തിൽ കയറിപ്പറ്റാൻ പരക്കം പായുന്നതിന്റെ വിഡിയോ അഫ്ഗാനിസ്ഥാനിലെ വർത്തമാനകാല ജീവിതത്തിന്റെ നേർസാക്ഷ്യമായി. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചപ്പോഴും എങ്ങനെയും രാജ്യം വിടാൻ വിമാനത്താവളത്തിൽ ആളുകൾ തിക്കിത്തിരക്കിയിരുന്നു.

തുർക്കിയിലെയും സിറിയയിലെയും അഫ്ഗാൻ പൗരന്മാർക്ക് താലിബാൻ സർക്കാർ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Afghan men, women, children chase rumor to Kabul airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com