ADVERTISEMENT

ന്യൂയോർക്ക് ∙ മാനഭംഗക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ ‘കൈലാസ’ത്തിന്റെ പ്രതിനിധി യോഗത്തിൽ പങ്കെടുത്തു പറഞ്ഞതൊക്കെ തള്ളിക്കളയുന്നതായി യുഎൻ ഔദ്യോഗികമായി വ്യക്തമാക്കി. ജനീവയിൽ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വിഷയങ്ങൾക്കുള്ള യുഎൻ സമിതി യോഗത്തിലെ ചർച്ചയിൽ നിത്യാനന്ദയുടെ അനുയായി വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് യുഎൻ വിശദീകരണം. 

വ്യക്തികൾക്ക് പങ്കെടുത്ത് സംസാരിക്കാനും വിഷയങ്ങൾ എഴുതി നൽകാനും അവസരമുള്ള പൊതു പരിപാടിയിലാണ് വിജയപ്രിയ പങ്കെടുത്തത്. ഇവരുടെ അവകാശവാദങ്ങൾ പരിഗണിക്കില്ല.– യുഎൻ അറിയിച്ചു. യുഎൻ യോഗത്തിൽ പ്രസംഗിക്കുന്നു എന്ന് അവകാശപ്പെട്ട് നിത്യാനന്ദ തന്നെയാണ് അനുയായിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

English Summary : Nithyananda's 'country' Kailasa participated as NGO, won't consider its inputs: UN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com