ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഉപയോഗിക്കാനുള്ള വിശുദ്ധ തൈലത്തിന്റെ പവിത്രീകരണം ജറുസലമിലെ തിരുക്കല്ലറയുടെ പള്ളിയിൽ നടന്നു. മേയ് 6ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ ഈ തൈലം 74കാരനായ രാജാവിന്റെ ശിരസിലും നെഞ്ചിലും കൈകകളിലും പ്രതീകാത്മകമായി പൂശും. ചാൾസ് മൂന്നാമൻ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. രാജാവിന്റെ ഭാര്യ കാമിലയെയും തൈലം പൂശി രാജപത്നിയായി പ്രഖ്യാപിക്കും. 

ചാൾസ് രാജാവിന്റെ മുത്തശ്ശി ഗ്രീസിലെ ആലിസ് രാജകുമാരിയെ സംസ്കരിച്ച മൗണ്ട് ഓഫ് ഒലീവ്സിലെ 2 ആശ്രമങ്ങളുടെ ഒലീവ് തോട്ടങ്ങളിൽ നിന്ന് ശേഖരിച്ച ഒലീവിൽ നിന്ന് എണ്ണയെടുത്ത് സുഗന്ധദ്രവ്യങ്ങൾ ചേർത്ത് ബത്‍ലഹമിനു സമീപമാണ് ഈ തൈലം തയാറാക്കിയത്. ജറുസലമിലെ തിയോഫിലോസ് മൂന്നാമൻ പാത്രിയർക്കീസും ആംഗ്ലിക്കൻ ആർച്ച്ബിഷപ് റവ. ഹൊസാം നാവുമും ചേർന്നാണ് പവിത്രീകരണ ചടങ്ങ് നടത്തിയതെന്ന് കിരീടധാരണ ചടങ്ങിൽ പ്രധാന കാർമികത്വം വഹിക്കുന്ന കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി അറിയിച്ചു. 

English Summary: Oil to be used in King Charles coronation is consecrated in Jerusalem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com