ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് സർക്കാർ ബഹുമതിയായ നൈറ്റ്ഹുഡിനു മുൻപ്രധാനമന്ത്രി ബോറിസ് ജോൺസൺ ശുപാർശ ചെയ്ത നൂറോളം പേരുകളിൽ സ്വന്തം പിതാവ് സ്റ്റാൻലി പാട്രിക് ജോൺസണും (82) ഉൾപ്പെട്ടതു വിവാദമായി. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിമാർക്കു പ്രഭുപദവിക്കായി പേരുകൾ ശുപാർശ ചെയ്യാം. മുൻപ്രധാനമന്ത്രിമാരായ തെരേസ മേയും ഡേവിഡ് കാമറണും നൽകിയ പട്ടികയിൽ 60 ൽ താഴെ ആളുകളെയുണ്ടായിരുന്നുള്ളുവെന്നും ദ് ടൈംസ് റിപ്പോർട്ട് ചെയ്തു. 

ഋഷി സുനക് സർക്കാരിനു ജോൺസൺ നൽകിയ പട്ടികയിൽ അതൃപ്തി ഉണ്ടെന്നാണു റിപ്പോർട്ട്. ശുപാർശ നിരസിക്കാൻ സുനകിനു കഴിയും.

യൂറോപ്യൻ പാർലമെന്റ് മുൻ അംഗം കൂടിയായ സ്റ്റാൻലി കഴിഞ്ഞവർഷം ഫ്രഞ്ച് പൗരത്വം സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ബോറിസ് ജോൺസൺ 2020 ൽ സഹോദരൻ ജോ ജോൺസനു പിയറിജ് പദവി നൽകിയതും വിവാദമായിരുന്നു.

English Summary: Lordship Controversy of Johnson who nominated his father too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com