യുഎസ് പ്രതിരോധ സെക്രട്ടറി ഇറാഖിൽ; മിന്നൽ സന്ദർശനം
Mail This Article
×
ബഗ്ദാദ് ∙ ഇറാഖിലെ യുഎസ് അധിനിവേശത്തിന്റെ 20–ാം വാർഷികത്തിനു മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇറാഖിൽ മിന്നൽ സന്ദർശനം നടത്തി. പ്രധാനമന്ത്രി മുഹമ്മദ് അൽ സുഡാനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സർക്കാർ ആവശ്യപ്പെട്ടാൽ യുഎസ് സേന ഇറാഖിൽ തുടരുമെന്ന് അറിയിച്ചു. ഇറാനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾക്കു പിന്തുണ വാഗ്ദാനം ചെയ്തു.
സദ്ദാം ഹുസൈൻ ഭരണകൂടം വിനാശകാരിയായ ആയുധങ്ങൾ സൂക്ഷിക്കുന്നതായി ആരോപിച്ച് 2003 മാർച്ച് 20നാണ് യുഎസ് സേന ഇറാഖിലെത്തിയത്. സദ്ദാം ഭരണത്തിന് അന്ത്യംകുറിച്ച് 2011 ൽ അവർ പിൻവാങ്ങി. ഐഎസ് ഭീകരർക്കെതിരായ പോരാട്ടത്തിൽ സഹായിക്കുന്നതിനായി ഇറാഖിൽ 2500 യുഎസ് സൈനികരെ നിലനിർത്തിയിട്ടുണ്ട്.
English Summary: US defense secretary Lloyd Austin makes unannounced visit to Iraq
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.