ഇന്ന് ലോക ആരോഗ്യദിനം; ലോകാരോഗ്യ സംഘടനയ്ക്ക് 75–ാം വാർഷികം
Mail This Article
ലോകാരോഗ്യ സംഘടനയുടെ 75–ാം വാർഷികദിനമായ ഇന്ന് എല്ലാവർക്കും ആരോഗ്യം എന്ന പ്രമേയവുമായി ലോക ആരോഗ്യദിനമായി ആചരിക്കുകയാണ്. 1948 ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടന സ്ഥാപിതമായ ദിവസമാണ് ലോക ആരോഗ്യദിനമായി ആചരിക്കുന്നത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഗോളതലത്തിൽ അവബോധം ഉണ്ടാക്കുകയാണു ദിനാചരണത്തിന്റെ ലക്ഷ്യം.
ആഗോളതലത്തിൽ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകൽ, പകർച്ചവ്യാധികൾ ഉന്മൂലനം ചെയ്യൽ, സുരക്ഷിതമായ വാക്‌സീനുകളും ഔഷധങ്ങളും രോഗനിർണയ മാർഗങ്ങളും വികസിപ്പിക്കാനുള്ള ഗവേഷണം പ്രോൽസാഹിപ്പിക്കൽ, ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളിൽ ധാർമികതയും നൈതികതയും ഉറപ്പുവരുത്തൽ, ആതുരാലയങ്ങളുടെ സുസ്‌ഥിര വികസനം തുടങ്ങിയവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 75 വർഷത്തെ ചരിത്രം പരിശോധിച്ചാൽ, പോളിയോ നിർമാർജനം മുതൽ കോവിഡ് നിയന്ത്രണം വരെ ലോകത്ത് കോടാനുകോടി മനുഷ്യരുടെ ജീവൻ കാക്കുന്നതിൽ ലോകാരോഗ്യ സംഘടന നടത്തിയിട്ടുള്ള നിരന്തര ഇടപെടലുകൾ അതുല്യമാണ്.
Content Highlight: World health day