ADVERTISEMENT

ലണ്ടൻ ∙ പരമ്പരാഗത ചടങ്ങുകളുടെ ആത്മാവു നിലനിർത്തിക്കൊണ്ടുള്ള സവിശേഷ പുതുമകളുമായി ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. വരുന്ന ശനിയാഴ്ച നടക്കുന്ന കിരീടധാരണച്ചടങ്ങു തത്സമയം കാണുന്ന ലക്ഷക്കണക്കിനാളുകൾ ഒത്തൊരുമിച്ച് കൂറുപ്രഖ്യാപനം നടത്തുന്നതുൾപ്പെടെ പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തുള്ള കാര്യപരിപാടിയാണ് കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പുറത്തുവിട്ടത്. 

രാജകീയ ചടങ്ങിൽ ഭരണകൂട മേധാവിക്കും പ്രത്യേക പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് കിങ് ജയിംസ് ബൈബിൾ ഭാഗം വായിക്കും.

കിരീടധാരണച്ചടങ്ങു ക്രിസ്തീയ വിശ്വാസപ്രകാരമെങ്കിലും വിവിധ മതധാരകളെ ഉൾക്കൊള്ളിച്ചുള്ള സാംസ്കാരിക വൈവിധ്യം ഉറപ്പാക്കുന്നതാണ്. ഇതിന്റെ ഭാഗമായി, പ്രൊട്ടസ്റ്റന്റ് വിശ്വാസ അനുഭാവം പ്രഖ്യാപിക്കുന്നതുൾപ്പെടെ പരമ്പരാഗതമായി നിലവിലുള്ള 3 രാജകീയ പ്രതിജ്ഞകൾക്കു മുൻപായി ആമുഖ വാക്യം പുതുതായി ചേർക്കും. 

മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും  കത്തോലിക്കാ കർദിനാൾ വിൻസന്റ് നികോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും മറ്റും ഇവർ ചേർന്നാണു സമ്മാനിക്കുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു ചടങ്ങു വീക്ഷിക്കുന്നവർക്ക് രാജാവിനോടുള്ള കൂറുപ്രഖ്യാപനം നടത്താനുള്ള അവസരം ഏറ്റവും പുതുമയുള്ള ഇനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 

English Summary: UK PM Rishi Sunak to read from biblical book at King Charles' coronation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com