ഇറാൻ വീണ്ടും യുഎസ് കപ്പൽ പിടിച്ചു
Mail This Article
×
ദുബായ് ∙ പാനമയിൽ നിന്ന് പുറപ്പെട്ട യുഎസ് എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്തയായി യുഎസ് നാവിക സേന അറിയിച്ചു. ഇറാന്റെ അർധസൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡ് ബോട്ടുകൾ കപ്പൽ വളയുന്നതിന്റെയും ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തേക്കു കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങൾ യുഎസ് പുറത്തുവിട്ടു. ഇറാന്റെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ലോക് സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും പറഞ്ഞു. ഇറാൻ പ്രതികരിച്ചിട്ടില്ല.
രണ്ടാഴ്ചയ്ക്കിടെ ഇറാൻ പിടിച്ചെടുക്കുന്ന രണ്ടാമത്തെ എണ്ണക്കപ്പലാണിത്. കഴിഞ്ഞയാഴ്ച 23 ഇന്ത്യക്കാരും ഒരു റഷ്യക്കാരനും ഉൾപ്പെടെ ജോലിക്കാരുമായി ദി അഡ്വാന്റേജ് സ്വീറ്റ് എന്ന എണ്ണക്കപ്പൽ ഇറാൻ പിടിച്ചിരുന്നു.
English Summary : US Navy: Iran seizes oil tanker in Strait of Hormuz
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.