ബെലാറൂസ് ബ്ലോഗർ ജയിലിൽ മരിച്ചു
Mail This Article
ടാലിൻ (എസ്തോണിയ) ∙ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോയുടെ ഹാസ്യചിത്രം വരച്ചതിനു ഒരു വർഷം തടവിനു ശിക്ഷിക്കപ്പെട്ട മിക്കലായ് ക്ലിമോവിസ് (61) ജയിലിൽ മരിച്ചു. സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചതിനാണു ബ്ലോഗറും ആക്ടിവിസ്റ്റുമായ ക്ലിമോവിസിനെ അറസ്റ്റ് ചെയ്തു കഴിഞ്ഞ ഫെബ്രുവരിയിൽ ശിക്ഷിച്ചത്. ഹൃദ്രോഗിയായ അദ്ദേഹത്തിനു ജയിലിൽ മരുന്നുകൾ നിഷേധിച്ചെന്നാണ് ആരോപണം. വിചാരണയ്ക്കിടെ രോഗിയാണെന്നു ചൂണ്ടിക്കാട്ടിയെങ്കിലും മരുന്നുകൾ കോടതി അനുവദിച്ചില്ല.
1994 മുതൽ അധികാരത്തിലുള്ള ലൂക്കാഷെൻകോ 2020ലെ തിരഞ്ഞെടുപ്പിലും ജയിച്ചതിനു പിന്നാലെ രാജ്യമെങ്ങും പൊട്ടിപ്പുറപ്പെട്ട വൻപ്രക്ഷോഭത്തെ സർക്കാർ നിഷ്ഠുരമായി അടിച്ചമർത്തി; 35,000 പേരാണ് അന്ന് അറസ്റ്റിലായത്. ഒട്ടേറെ സംഘടനകളെ നിരോധിക്കുകയും ചെയ്തു.
English Summary : Belarus blogger dies in jail