ADVERTISEMENT

ഹവാന ∙ കമ്യൂണിസ്റ്റ് വിപ്ലവ ഇതിഹാസം ചെ ഗവാരയെ പിടികൂടി വധിച്ച സൈനിക നീക്കത്തിനു നേതൃത്വം നൽകിയ ജനറൽ ഗാരി പ്രാഡോ സാൽമൺ (84) അന്തരിച്ചു. 1988 ലാണ് ബൊളീവിയൻ സൈന്യത്തിൽ നിന്ന് പ്രാഡോ വിരമിച്ചത്. 1981 ൽ നട്ടെല്ലിന് അബദ്ധത്തിൽ വെടിയേറ്റതു മുതൽ ചക്രക്കസേരയിലായിരുന്നു ജീവിതം. 

യുഎസ് പിന്തുണയോടെ പ്രാഡോ നടത്തിയ നീക്കത്തിലാണ് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാർ ഇന്നും നെഞ്ചോടു ചേർക്കുന്ന ‘സഖാവ്’ പിടിയിലായത്. ഫിദൽ കാസ്ട്രോയുമായി ചേർന്ന് 1959 ൽ ക്യൂബൻ വിപ്ലവം വിജയിപ്പിച്ച ശേഷം സമീപ രാജ്യങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി ഒളിപ്പോരാട്ടത്തിലായിരുന്നു ചെ. ബൊളീവിയൻ റേഞ്ചേഴ്സിനെ നയിച്ച ഗാരി പ്രാഡോയുടെ സംഘം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള വനത്തിനുള്ളിൽ വച്ച് ചെയെ പിടികൂടി. അടുത്ത ദിവസമായ 1967 ഒക്ടോബർ 9ന് വധിച്ചു. അർജന്റീനയിൽ ജനിച്ച വിപ്ലവകാരിക്ക് അന്ന് 39 വയസ്സ് മാത്രമായിരുന്നു പ്രായം. ചെയെ വധിച്ച സർജന്റ് മാരിയോ ടെറാൻ കഴിഞ്ഞ കൊല്ലമാണ് മരിച്ചത്. ‌ 

സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ബൊളീവിയൻ പാർലമെന്റ് പ്രാഡോയെ ദേശീയ നായകനായി പ്രഖ്യാപിച്ചു. ചെയെ പിടികൂടിയതിനെപ്പറ്റി 2007 ൽ ‘ഞാൻ എങ്ങനെ ചെയെ പിടികൂടി’ എന്ന പുസ്തകം രചിച്ചു. ചെയുടെ മൃതദേഹ അവശിഷ്ടങ്ങൾ 1997 ലാണ് ക്യൂബയിലെത്തിച്ച് വീണ്ടും സംസ്കരിച്ചത്. 

English Summary: Bolivian General Prado Salmon who captured Che Guevara dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com