ADVERTISEMENT

ദുബായ്∙ അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കുന്ന സൗദി അറേബ്യയുടെ ചരിത്ര ദൗത്യം 21ന്. റയ്യാനത്ത് ബർനാവിയാണ് ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ തയാറെടുക്കുന്നത്. സൗദിയുടെ തന്നെ അലി അൽ ഖാർണിക്കൊപ്പമാണ് റയ്യാനത്ത് ബഹിരാകാശ നിലയത്തിലെത്തുക. 

ഒരു വർഷത്തിലേറെയായി തുടരുന്ന പദ്ധതിയാണ് 21നു യാഥാർഥ്യമാകുന്നത്. യു​എസിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽനിന്നാണ് സൗദി സഞ്ചാരികളെയും വഹിച്ചുള്ള പേടകം വിക്ഷേപിക്കുക. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒരേ സമയം 2 സഞ്ചാരികളെ അയയ്ക്കുന്ന അപൂർവം രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ സൗദി ഇടം പിടിക്കും.

English Summary : First arab lady traveler to space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com