സുഡാനിൽ 24 മണിക്കൂർ വെടിനിർത്തൽ
Mail This Article
×
ഖാർത്തൂം ∙ സൗദിയും യുഎസും മധ്യസ്ഥരായുള്ള ചർച്ചകൾക്കൊടുവിൽ സുഡാനിൽ 24 മണിക്കൂർ വെടിനിർത്തലിനു ധാരണയായി. ഇന്നു രാവിലെ ആറിന് നിലവിൽവരും. ഈ സമയം കൊണ്ട് ജനങ്ങൾക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ സഹായങ്ങൾ എത്തിക്കാനാണ് യുഎൻ ശ്രമം.
സുഡാനിലെ സൈന്യവും പാരാമിലിറ്ററി സേനയും തമ്മിലുള്ള പോരാണ് ആഭ്യന്തരയുദ്ധമായി മാറിയിരിക്കുന്നത്. ഏപ്രിൽ 15നു സംഘർഷം ആരംഭിച്ചതു മുതൽ 1800 പേർ കൊല്ലപ്പെട്ടു. 4.76 ലക്ഷം ആളുകൾ രാജ്യം വിട്ടു.
English Summary: 24 hour ceasefire in Sudan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.