ഹവായിയിലെ ‘കിലോയ’യിൽ ലാവപ്രവാഹം
Mail This Article
×
ഹോനോലുലു ∙ യുഎസ് സംസ്ഥാനമായ ഹവായിയിലെ ‘കിലോയ’ അഗ്നിപർവതത്തിൽ നിന്ന് 3 മാസത്തെ ഇടവേളയ്ക്കു ശേഷം ലാവപ്രവാഹം തുടങ്ങി.
ഹവായിയിലെ മുഖ്യദ്വീപിലുള്ള 5 വലിയ അഗ്നിപർവതങ്ങളിലൊന്നാണ് കിലോയ. 1983 മുതൽ മുടങ്ങാതെ ലാവ ഒഴുകുന്നുണ്ട്. 6 ലക്ഷം വർഷം പ്രായം കണക്കാക്കപ്പെടുന്ന ഈ അഗ്നിപർവതത്തിന് 4000 അടി ഉയരമുണ്ട്.
2018 മേയ് ആദ്യവാരം വൻ നാശനഷ്ടമുണ്ടാക്കി കിലോയ പൊട്ടിത്തെറിച്ചിരുന്നു. 700 വീടുകളും ടൂറിസം കേന്ദ്രങ്ങളും റോഡുകളും ലാവപ്രവാഹത്തിൽ നശിച്ചു. അതിനു മുൻപ് 1990 ൽ കാലാപന എന്ന പട്ടണത്തെ ഇതു നാമാവശേഷമാക്കി. തദ്ദേശീയ വിശ്വാസപ്രകാരം അഗ്നിപർവതങ്ങളുടെ ദേവതയായ പെയ്‌ലെയുടെ ഇരിപ്പിടമാണ് കിലോയ.
English Summary: Hawaii Kilauea volcano erupts again after three month pause
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.