ADVERTISEMENT

സെന്റ് ജോൺസ് (ന്യൂഫൗണ്ട്‌ലാൻഡ്, കാനഡ) ∙ 5 പേരുടെ ജീവശ്വാസവുമായി ആയുസ്സിന്റെ ക്ലോക്ക് പിന്നോട്ടു പായുന്നു. ഇനി അരപ്പകൽ ബാക്കി. അതിനുള്ളിൽ അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിൽ ആ പേടകത്തിനുള്ളിലെ ഓക്സിജൻ തീരും. തീർന്നാൽ 5 പേർ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കും. ഏക പ്രതീക്ഷ, പേടകം കാണാതായ അതേ സ്ഥലത്ത് ആഴങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച മുഴക്കങ്ങൾ... ലോകം ഉറ്റുനോക്കുന്നു: ആ ശബ്ദം ജീവന്റെ തുടിപ്പോ?

ടൈറ്റാനിക് കാണാൻ ആഴക്കടലിലേക്കു പോയ യുഎസ് കമ്പനിയുടെ ‘ഓഷൻ ഗേറ്റ് ടൈറ്റൻ’ പേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30നാണു പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. അപ്പോഴത്തെ കണക്കനുസരിച്ച്  ഇന്നുച്ചയോടെ തീരും ശ്വാസവായു.

കടലിന്റെ ആഴത്തിലെങ്ങോ, അകത്തുനിന്നു തുറക്കാനാവാത്ത ആ ചെറുപേടകത്തിൽ ജീവൻ കയ്യിൽപ്പിടിച്ച് ഒരച്ഛനും മകനുടക്കം 5 പേർ. കാനഡ, യുഎസ്, ഫ്രാൻസ് രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും അറ്റ്ലാന്റിക് അരിച്ചുപെറുക്കുന്നു.

ശബ്ദതരംഗാധിഷ്ഠിതമായ സോണർ ബോയ് സംവിധാനമുപയോഗിച്ച കനേഡിയൻ വിമാനത്തിനാണ് ഇന്നലെ ഉച്ചമുതൽ കടലിൽ നിന്നുള്ള മുഴക്കം ലഭിച്ചത്. അതിനെ ചുറ്റിപ്പറ്റിയാണിപ്പോൾ അന്വേഷണം. ഓരോ 30 മിനിറ്റിലും ഈ മുഴക്കം ആവർത്തിക്കുന്നുണ്ടെന്നാണു വിവരം. ലോകം പ്രതീക്ഷിക്കുന്നു, ആ ശബ്ദം പേടകത്തിന്റേതാണ്, സമയസൂചി നിലയ്ക്കും മുൻപ് രക്ഷാകരങ്ങൾ അവിടെയെത്തും. 

English Summary: Missing Titan submersible: Rescuers race to find titan after detecting underwater noises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com