ADVERTISEMENT

ടൈറ്റൻ അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ അജ്ഞാതമായി തുടരുമ്പോൾ സമാനമായ മുൻ സംഭവങ്ങളുടെ ഓർമയിലാണു ലോകം. 

കുർസ്ക്

2000 ഓഗസ്റ്റ് 12: ബാരെന്റ്സ് സമുദ്രത്തിൽ റഷ്യയുടെ ആണവ അന്തർവാഹിനി കെ 141 കുർസ്ക് അപകടത്തിൽ തകർന്നു മരിച്ചത് 118 നാവികർ. അവരിൽ ഭൂരിഭാഗവും രണ്ട് സ്ഫോടനങ്ങളിലായി തൽക്ഷണം മരിച്ചു. അപകടത്തിൽ തകരാതിരുന്ന 9–ാം നമ്പർ അറയിലുണ്ടായിരുന്ന 23 പേർ ഒരാഴ്ചയോളം ജീവിച്ചെന്നാണു കരുതപ്പെടുന്നത്. അപ്പോഴേക്കും ഓക്സിജൻ തീർന്നതിനാൽ മരണത്തിനു കീഴടങ്ങി.

എആർഎ സാൻ ജുവാൻ

2017 നവംബർ 15: അർജന്റീനയുടെ എആർഎ സാൻ ജുവാൻ സമുദ്രപേടകം തെക്കൻ അറ്റ്ലാന്റിക്കിൽ കാണാതായി. 44 യാത്രികർക്കും ജീവൻ നഷ്ടപ്പെട്ടു. മാസങ്ങൾ നീണ്ട തിരച്ചിൽ വിഫലം. 

പിസസ് 4

1968 ജനുവരി 23: സമുദ്രാടിത്തട്ടിലെ ഗവേഷണത്തിനുപയോഗിച്ചിരുന്ന പിസസ് 4 സമുദ്രപേടകം കലിഫോർണിയ തീരത്തിനു സമീപം കാണാതായി. ജീവനക്കാരായ റോജർ അർപിൻ, ഡോൺ‌ വാലഷ് എന്നിവർ മരിച്ചു. അടിത്തട്ടിലെ ശക്തമായ ഒഴുക്കിൽപെട്ടതാവാമെന്നാണു സൂചന.

ദ് ഡീപ് സീ ചാലഞ്ചർ

കടലിന്റെ അടിത്തട്ടിൽ മരിയാന ട്രഞ്ച് വരെ എത്തിയ യാത്രയായിരുന്നു ദ് ഡീപ് സീ ചാലഞ്ചറിന്റേത്. സംവിധായകൻ ജയിംസ് കാമറൺ ആയിരുന്നു പൈലറ്റ്. തിരിച്ചുവരുമ്പോൾ പേടകം കേടായെങ്കിലും കാമറണും സംഘവും കഷ്ടിച്ചു രക്ഷപ്പെട്ടു.

ദ് നോട്ടിലസ്

ഒട്ടേറെ സമുദ്രഗവേഷണങ്ങൾ നടത്തിയ പേടകം. 1984 ൽ കാണാതായി. പിന്നീട്, മീൻപിടിത്ത വലകളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി.

English Summary: Submarines sunk in ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com