ADVERTISEMENT

സിഡ്നി ∙ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ഉൾക്കടൽ മേഖലയിലുള്ള ബീച്ചിൽ രണ്ടാഴ്ച മുൻപ് അടിഞ്ഞ ലോഹവസ്തു പിഎസ്എൽവി റോക്കറ്റിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി സ്ഥിരീകരിച്ചു. രാജ്യാന്തര നിയമങ്ങളനുസരിച്ച് ഇസ്റോയുമായി യോജിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 

ഈ അജ്ഞാതവസ്തുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ അഭ്യൂഹം ഉയർന്നിരുന്നു. തുടർന്നാണ് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി അന്വേഷണം പ്രഖ്യാപിച്ചത്. 

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് തൊട്ടടുത്തദിവസം കണ്ടെത്തിയതിനാൽ, ഇത് വിക്ഷേപണ റോക്കറ്റിന്റെ ഭാഗമാണെന്നും സംശയമുണ്ടായി. ധാരാളം കെട്ടുകഥകളും പ്രചരിച്ചു. 2014 ൽ അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന്റെ ഭാഗമാണിതെന്നും ബഹിരാകാശ പേടകമാണെന്നുമൊക്കെ അഭ്യൂഹങ്ങൾ ഉയർന്നു. 

English Summary : PSLV rocket debris in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com