ADVERTISEMENT

സാൻ ഫ്രാൻസിസ്കോ ∙ ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ചുകൊണ്ട് വെർജിൻ ഗലാക്ടിക് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശയാത്ര വിജയകരമായി പൂർത്തിയാക്കി. ഗലാക്ടിക്കിന്റെ ഏഴാം ദൗത്യമാണിതെങ്കിലും ഇതുവരെയുള്ളതെല്ലാം പരീക്ഷപ്പറക്കലുകളായിരുന്നു. 

വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് ഇന്നലെ പറന്നത്. ഭാരക്കുറവുൾപ്പെടെയുള്ള ബഹിരാകാശ അനുഭവവും അവിടെ നിന്നുള്ള ഭൂമിയുടെ കാഴ്ചയുമാണ് സഞ്ചാരികൾക്ക് ആസ്വദിക്കാനാകുന്നത്. വെർജിൻ ഗലാക്ടിക്കിന്റെ കാരിയർ വിമാനം വിഎസ്എസ് യൂണിറ്റിയെ 13.5 കിലോമീറ്റർ (44,300 അടി) വരെ എത്തിക്കുകയും അവിടെ നിന്ന് യൂണിറ്റി സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശപരിധിയിൽ 88.51 കിലോമീറ്റർ ഉയരത്തിലെത്തുകയുമാണ് ചെയ്തത്. 

ഒരു അമ്മയും മകളും ഒരുമിച്ചു നടത്തുന്ന ആദ്യത്തെ ബഹിരാകാശയാത്ര എന്നതുൾപ്പെടെ അപൂർവതകൾ ഏറെയുള്ള ദൗത്യം കൂടിയായിരുന്നു ഇന്നലത്തേത്. 6 യാത്രികരിൽ 3 പേരായിരുന്നു സ്വകാര്യസഞ്ചാരികൾ. 

ബഹിരാകാശ യാത്രയ്ക്കായി എണ്ണൂറോളം പേരാണ് റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. 2.5 ലക്ഷം മുതൽ 4.5 ലക്ഷം ഡോളർ (3.73 കോടി രൂപ) വരെയാണ് ടിക്കറ്റ് നിരക്ക്.

English Summary: Virgin Galactic conducts first commercial space flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com